2013, മേയ് 26, ഞായറാഴ്‌ച

കവിത 13
നവനീത്


സായന്തനങ്ങളെ വരിക
കനകമയൂരം വിടരും മേഘശകലങ്ങളിൽനിന്നൊരു
കൊള്ളിയാൻ ചീന്തിപ്പോടിയും
ഒരു തുള്ളി രക്തം തരിക
കാത്തുവയ്ക്കുവാനെങ്കിലും ഒരു മഴ തരിക

ഇവിടെ ശൂന്യതതൻ ഗർഭത്തിൽനിന്നുതിരുമൊരു
നിശ്വാസ ഗന്ധമായ് കാലം പരക്കുന്നു
കാലചക്രത്തിന്റെ പല്ലുകളിൽ
നഗരങ്ങളിൽ ഗ്രമാങ്ങിൽ തെരുവുകളിൽ
മനുഷ്യമനസ്സുകൾ അരഞ്ഞുതീരുന്നു

എങ്ങോ നിറം മങ്ങിയ ചെങ്കോടികളിൽ
നഷ്ടസ്വപ്നം നിറങ്ങളില്ലാതെ പടരുന്നു
മദ്യശാലയുടെ കൃത്യവരികളിൽ
തനതുകാലത്തിൻ ബോധം മറയുന്നു
മക്കൾ മാതൃ പിതൃ ഗുരു ജനങ്ങളാൽ
പ്രായം തികഞ്ഞു പൂർണ്ണതയിലെത്തുന്നു
പിന്ഗാമിയുടെ വിത്തുകൾ പാകുന്നു

തിരക്കിൽ  നിന്നും തിരക്കിലേക്ക്
സമയം കുതിക്കുമ്പോൾ
അര നിമിഷം സ്വസ്തമാകുവാൻ
മനസ്സുകൾ നോമ്പ് നോറ്റുന്നു

നേർ ജീവിതത്തിന്റെ ചിത്രം വരക്കുമ്പോൾ
ചായം പടരാതെ  കട്ടയാകുന്നു
ഉറവ വറ്റിയ സ്നേഹത്തിൽ നിന്നൊരു തുള്ളി
ഒരു വെറും തുള്ളി കാത്തു ചില
പിന്തിരിപ്പന്മാർ,കാലംതെറ്റി ജനിക്കുന്നു

ദയവാന്മാർ,ശുദ്ധമനസ്കർ,സ്നേഹിക്കുന്നവർ
നിങ്ങളെയീ മാതൃകാ സമൂഹം വിളിക്കുന്നുണ്ട്
കൂട് പണിയുന്നുണ്ട് നിങ്ങളെ കാഴ്ച്ചവയ്ക്കുവാൻ
നെറികെട്ട തെണ്ടിക്ക് കണ്ടുചിരിക്കുവാൻ

3 അഭിപ്രായങ്ങൾ:

  1. മോനെ സംഘര്‍ഷീ... കൊള്ളാം.... ഞാന്‍ റോബോട്ട് അല്ലെന്നു തെളിയിക്കാന്‍ നീ എന്തൊക്കെ പണിയാ ഈ കാണിച്ചു വെച്ചിരിക്കുന്നത് ഈ കമന്റ് ബോക്സില്‍????

    മറുപടിഇല്ലാതാക്കൂ