2013, ജൂൺ 1, ശനിയാഴ്‌ച

കവിത 14
നവനീത്

ഒടുവിലിതാ
സ്വപ്ന ദർശനങ്ങളിൽ സർപ്പ
ദംശനമേറ്റ് ഞാൻ മരിക്കുന്നു
ഇനിയേതു ചിരകാല  മോഹത്തിന്റെ
തിരസ്കരിക്കപെട്ട വാതിൽ
ഏതു ചരിത്രത്തിന്റെ
സഫലീകരിക്കാത്ത സാമ്രാജ്യം
ഏതു കഠിന ദുഖത്തിന്റെ പുൽമേട്‌

നിനക്കറിയില്ലേ
രണ്ടു ആശയങ്ങൾ ,രാജ്യങ്ങൽ  പോയ ജന്മത്തിൽ
നമ്മൾ  മതിൽ  പണിഞ്ഞു വേര്തിരിച്ചത് ?
ഇരുപുറങ്ങളിലായ് നാമകന്നുപോയത്

നിനക്കൊര്മ്മയില്ലേ
പണ്ടൊരു ശ്രാവണ സന്ധ്യയിൽ
അങ്ങ് ജൊർദാന്റെ തീരത്ത്
കുടിയേറ്റയുദ്ധത്തിന്റെ കാറ്റെറ്റ്
നാം തളര്ന്നു മരിച്ചുവീണത്

അതിനുമപ്പുറം
ഒരേ ആടിമച്ചന്തയിൽ നിന്ന്
അവസാന കാഴ്ചയും കണ്ണീരും പേറി
നമെതൊ പററിയ തീരങ്ങളിൽ അകന്നത്

അതിനിടയിലെവിടെയോ
വിപ്ലവത്തിന്റെ തീച്ചൂളയെരിയവെ
കൈകൽ  ഉയര്ത്തിപ്പിടിക്കവേ
രാജാ കിങ്കരന്മാർ  തലയറുത്തെറിഞ്ഞത്

ദൈവത്തിന്റെ കരാറുകാരെഴുതിയ
ചാതുർവർണ്ണ്യത്തിന്റെ നിയമാവലികളിൽ
അഗ്നിപര്ർക്ഷയിൽ തോറ്റു മരിച്ചത്

ആര്യാധിനിവേശത്തിന്റെ  ചൂടേറ്റു
കാടു കരിഞ്ഞ നേരത്ത്
കാട്ടു തീയിൽ  ചുട്ടെരിഞ്ഞത്

ഏറ്റവും പിറകിൽ
ഭൂകണ്ടങ്ങൾ അകന്നു മാറി നാം
രണ്ടു വംശങ്ങളായി മാറിയത്

ഇനിയും പുറകിലെന്ത്
ഇനിയും മുന്നിലെന്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ