2013, ജൂൺ 29, ശനിയാഴ്‌ച






കടന്നുപോയ ഓരോ പെണ്‍കുട്ടിയും
ഓരോ നിശ്വാസവും,ഓരോ ശബ്ദവും
ഓരോ ചലനവും,ഓരോ പ്രണയത്തിന്റെ ചുവരെഴുത്തുകളാണ്
ഉപേക്ഷിക്കപ്പെട്ട ഒരു സ്മശാനത്തിലേക്ക്,
ചുരം കടന്നെത്തുന്ന വരണ്ട കാറ്റിന്റെ സ്പർശത്തിലേക്ക്
ഒരു സ്വപ്നത്തിന്റെ തിരിച്ചറിയപ്പെടാത്ത നിമിഷത്തിലേക്ക്‌
അവയെത്തിക്കുന്നു

യുദ്ധം കൊടുംമ്പിരികൊള്ളുകയാണ്.
നാലുപാടും വെടിയൊച്ചകൾ,പുകമറഞ്ഞ കാഴ്ചകൾ
മനുഷ്യ രക്തവും ഇറച്ചിയും നിറഞ്ഞ തെരുവുകൾ.
കണ്ണീരോടെ മരിച്ച ഒരു ജവാന്റെ വേദനയിൽ  യുദ്ധം പരാജയപ്പെടുന്നു .
വേദകൾ,മരണങ്ങൾ,നഷ്ടപെടലുകൾ
ഒരു ചുംബനത്തിന്റെ ഓർമ്മ.
ഒരനർഘ നിമിഷത്തിന്റെ ചൂട്


ഓരോ യുദ്ധഭൂമിയും ഒരു സ്വപ്നഭൂമികൂടിയാണ്
ഓരോ പ്രണയകാലവും ഒരു കലാപകാലം കൂടിയാണ്



നവനീത് ജോസ്


2013, ജൂൺ 18, ചൊവ്വാഴ്ച

ഞാൻ ചിരിക്കുമ്പോൾ 
എന്റെ അരികിൽ വരിക
അപ്പോളൊരു കാറ്റ് വീശും 
ചിലപ്പോ മഴ ചാറും 
ഞാൻ ചിരിക്കയായിരിക്കും 

വിശക്കുന്നവന്റെ ഒരു പാട്ട് 
അവിടെക്ക് കാറ്റൊടോപ്പമെത്തും 
കരയുന്നവന്റെ കണ്ണീർ 
 മഴയോടൊപ്പം പെയ്യും 

പിന്നെ ചിരിയിൽ നിന്നും 
ഒരുനൂറു പൂക്കൾ 
വിഷക്കുന്നവന്റെയും കരയുന്നവന്റെയും 
അടുത്ത് പൂത്തുലയും 
അതിനു എന്റെ വിയർപ്പിന്റെ 
ഗന്ധമായിരിക്കും 

അപ്പോഴും  ഞാൻ 
ചിരിക്കുന്നതെന്തിനെന്നൊർത്തു 
നീയത്ഭുതപ്പെടും 
എന്നെ ഭ്രാന്തനെന്നു വിളിക്കും 
അപ്പോഴും ഞാൻ ചിരിക്കയായിരിക്കും 

2013, ജൂൺ 1, ശനിയാഴ്‌ച

കവിത 15
നവനീത്

ദൈവപുത്രനെന്നും ലോക രക്ഷകനെന്നും
വിളികേട്ടു നിന്നെ നിനക്ക് നഷ്ട്ടപെട്ടോനെ
നീയറിയുക
പ്രാകൃതചിന്തതൻ  പരകോടിയിൽ
ആദിബോധത്തിന്റെ മൂര്ത്തഭാവത്തിൽ
വിശുദ്ധ ദേവാലയത്തിന്നകതിന്നും
കച്ചവടത്തിന്റെ കാവ്യനീതികൾ രചിക്കുന്നു
വേട്ട നടക്കുന്നുണ്ട്
മാന്കുട്ടികൾ പിടഞ്ഞു ചാവാറുണ്ട്

പീഡിതന്റെ പ്രതികാരം നുരയുന്ന
മനസ്സിൽ പനിനീരുകൾ വളര്ത്തിയോനെ
നീയറിയുക
നീതിമാന്റെ രക്തം പുരണ്ട
കൈകളിന്നും ശുദ്ധമാകാറുണ്ട്
ഒറ്റുകാരനും തല്ലിപ്പറഞ്ഞൊനും
ഉന്നതന്മാരാകുന്നുണ്ട്
സന്ദേശങ്ങളില്ലാതെ വെള്ളരിപ്രാവുകൾ
ചത്തൊടുങ്ങുന്നു
കുട്ടികൾ കുറ്റവാളികൾ ആകുന്നു
ലിംഗമറിയാത്ത പ്രായത്തിലെ
ഭോഗമെന്തെന്നറിയുന്നു
കാട്ടാളന്റെ കണ്ണുകളിൽ നിന്നും
ചോര പുരണ്ട പ്രകാശം പറക്കുന്നു
അധോനഗരത്തിന്റെ തെരുവുകളിൽ
ചെകുത്താൻ ജ്ഞാനസ്നാനം  കഴിക്കുന്നു
സന്മനസ്സുള്ളവർക്ക് മരണാനന്തരം
കല്ലറയും ഉമിനീരാട്ടും ലഭിക്കുന്നു
ഇന്നിന്റെ പാപം പേറാൻ
തക്ക കുരിശില്ലാതെ  അഭിനവ
ദൈവപുത്രന്മാർ കുഴങ്ങുന്നു

ഇവിടെ  കവിയെ ലോകം പരിഹസിക്കുന്നു
അക്ഷരങ്ങളെ കുഴിച്ചുമൂടുന്നു
ബാക്കിയാകുന്നവ  ഗതികിട്ടാതലയുന്നു

പിച്ചി ചീന്തപ്പെടുന്നത് എന്റെ പെങ്ങൽ
എറിഞ്ഞു കൊടുക്കുന്നത് എന്റെ അനിയൻ
നോക്കി നില്ക്കുന്നത് എന്റെ അച്ഛൻ
തൂത്തുവാരുന്നത് എന്റെ അമ്മ
സാക്ഷിയാകുന്നത് ഞാൻ

പ്രതികരിക്കനാവാത്ത ഹൃദയത്തിന്റെ
ശാപം പേറി കവി എഴുത്തുപെക്ഷിക്കുന്നു
കൊല നടത്തപ്പെടുന്നു

കവിത 14
നവനീത്

ഒടുവിലിതാ
സ്വപ്ന ദർശനങ്ങളിൽ സർപ്പ
ദംശനമേറ്റ് ഞാൻ മരിക്കുന്നു
ഇനിയേതു ചിരകാല  മോഹത്തിന്റെ
തിരസ്കരിക്കപെട്ട വാതിൽ
ഏതു ചരിത്രത്തിന്റെ
സഫലീകരിക്കാത്ത സാമ്രാജ്യം
ഏതു കഠിന ദുഖത്തിന്റെ പുൽമേട്‌

നിനക്കറിയില്ലേ
രണ്ടു ആശയങ്ങൾ ,രാജ്യങ്ങൽ  പോയ ജന്മത്തിൽ
നമ്മൾ  മതിൽ  പണിഞ്ഞു വേര്തിരിച്ചത് ?
ഇരുപുറങ്ങളിലായ് നാമകന്നുപോയത്

നിനക്കൊര്മ്മയില്ലേ
പണ്ടൊരു ശ്രാവണ സന്ധ്യയിൽ
അങ്ങ് ജൊർദാന്റെ തീരത്ത്
കുടിയേറ്റയുദ്ധത്തിന്റെ കാറ്റെറ്റ്
നാം തളര്ന്നു മരിച്ചുവീണത്

അതിനുമപ്പുറം
ഒരേ ആടിമച്ചന്തയിൽ നിന്ന്
അവസാന കാഴ്ചയും കണ്ണീരും പേറി
നമെതൊ പററിയ തീരങ്ങളിൽ അകന്നത്

അതിനിടയിലെവിടെയോ
വിപ്ലവത്തിന്റെ തീച്ചൂളയെരിയവെ
കൈകൽ  ഉയര്ത്തിപ്പിടിക്കവേ
രാജാ കിങ്കരന്മാർ  തലയറുത്തെറിഞ്ഞത്

ദൈവത്തിന്റെ കരാറുകാരെഴുതിയ
ചാതുർവർണ്ണ്യത്തിന്റെ നിയമാവലികളിൽ
അഗ്നിപര്ർക്ഷയിൽ തോറ്റു മരിച്ചത്

ആര്യാധിനിവേശത്തിന്റെ  ചൂടേറ്റു
കാടു കരിഞ്ഞ നേരത്ത്
കാട്ടു തീയിൽ  ചുട്ടെരിഞ്ഞത്

ഏറ്റവും പിറകിൽ
ഭൂകണ്ടങ്ങൾ അകന്നു മാറി നാം
രണ്ടു വംശങ്ങളായി മാറിയത്

ഇനിയും പുറകിലെന്ത്
ഇനിയും മുന്നിലെന്ത്