ഉത്സവക്കാഴ്ചകൾ
കവിത-10
നവനീത്
ഡാഡി മമ്മി വീട്ടില്ലില്ലാ
പാട്ടിനൊത്ത് സഞ്ചരിക്കുന്ന പരദേവത
ഓപ്പ ഗഗ്നം സ്റ്റൈൽ
കൂടെക്കൂട്ടി ആരാധ്യ ദേവൻ
മാളമില്ലാതലയുന്ന പാമ്പുകൾ
അതുവഴി പോയോരാംബുലൻസിന്
പച്ചമലയാളത്തിൽ പള്ള്
ഒന്നര മണിക്കൂർ
M C റോഡിൽ ട്രാഫിക് ബ്ലോക്ക്
അരിവില നിയന്ത്രിക്കാൻ
സമരം ചെയ്യവേ എന്റെ നടുവിന്
പൊതിരെ പൊതിരെ തല്ലിയ
പോലീസുകാരൻ ഭക്തിപുരസ്സരം
കവാത്ത് മറക്കുന്നു
മഹാമായേ അയാളെ കാത്തുകൊള്ളണേ
ഇക്കാണിക്കുന്ന
തോന്നിവാസത്തിനും അഭാസത്തിനും
മാപ്പ് കൊടുക്കണേ
കവിത-10
നവനീത്
ഡാഡി മമ്മി വീട്ടില്ലില്ലാ
പാട്ടിനൊത്ത് സഞ്ചരിക്കുന്ന പരദേവത
ഓപ്പ ഗഗ്നം സ്റ്റൈൽ
കൂടെക്കൂട്ടി ആരാധ്യ ദേവൻ
മാളമില്ലാതലയുന്ന പാമ്പുകൾ
അതുവഴി പോയോരാംബുലൻസിന്
പച്ചമലയാളത്തിൽ പള്ള്
ഒന്നര മണിക്കൂർ
M C റോഡിൽ ട്രാഫിക് ബ്ലോക്ക്
അരിവില നിയന്ത്രിക്കാൻ
സമരം ചെയ്യവേ എന്റെ നടുവിന്
പൊതിരെ പൊതിരെ തല്ലിയ
പോലീസുകാരൻ ഭക്തിപുരസ്സരം
കവാത്ത് മറക്കുന്നു
മഹാമായേ അയാളെ കാത്തുകൊള്ളണേ
ഇക്കാണിക്കുന്ന
തോന്നിവാസത്തിനും അഭാസത്തിനും
മാപ്പ് കൊടുക്കണേ