2013, മാർച്ച് 17, ഞായറാഴ്‌ച




ഒറ്റക്കിരുന്നു മടുത്തപ്പോ ഒന്ന് നടക്കാനിറങ്ങി,വീട്ടില്‍ എല്ലാവരുമുന്ടെങ്കിലും ഒറ്റെക്കനെന്നപോലെ.ചെറിയ വഴി ,കിളികള്‍ കരയുന്ന ശബ്ദം.വണ്ടുകള്‍ മൂളിപറക്കുന്നു ,ചീവീടുകള്‍ ചിലക്കുന്നു,ദലമര്‍മ്മരങ്ങളിലൂടെ കാറ്റും കടന്നു വരുന്നു ,ചെറു വഴികള്‍ കടന്നു പെരുവഴികളിലെത്തി,അവിടെയെല്ലാമുണ്ട് ,ജനസമുദ്രം തിങ്ങുന്ന ഈ ഇടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് .ചുറ്റും ആയിരമായിരം ശബ്ദ ശകലങ്ങള്‍ പെറ്റ് പെരുകുന്നു,കതിനവെടികളുടെ ശബ്ദം അന്തരീക്ഷത്തില്‍ ത്രസിച്ചു നില്‍ക്കുന്നു,വാഹനങ്ങള്‍ വേഗതയുടെ പുതിയ മാനങ്ങള്‍ തേടി ഇരച്ചു പായുന്നു
ശാസ്ത്രയുഗ പരിവേഷമനണിഞ്ഞു വാക്കുകള്‍ പരിധികളില്ലാതെ സഞ്ചരിക്കുന്നു ,
ആയിരം വര്‍ണ്ണങ്ങള്‍ ,ചിലത് മനസ്സുണര്ത്തുന്നു,മറ്റുചിലത് മനം മടുപ്പിക്കുന്നു ,ശുഭവസ്ത്രധാരികള്‍,വസ്ത്രവും ജീവിതവും മങ്ങിയവര്‍ ,ശുഭാന്ത്യങ്ങള്‍ തേടി ഈ നിമിഷത്തെ മറക്കുന്നവര്‍ ,ആഘോഷിക്കുന്നവര്‍.നിരാശയുടെ കൈയ്പുനീര്‍ കുടിക്കുന്നവര്‍,എല്ലാവരും ഉണ്ട് ഈ നിരത്തുകളില്‍ ..
പക്ഷെ ഞാന്‍......ഞാന്‍ ഒറ്റയ്ക്ക്...
കടല്‍ തീരത്തേക്ക് പോയി.അവിടെയും കണ്ടു അലക്ഷ്യമായി സായാഹ്നങ്ങള്‍ ആസ്വദിക്കുന്ന മനുഷ്യാത്മാക്കളെ ..
കടലിന്റെ വിദൂരതയിലേക്ക് നോക്കി ഞാനവിടെയിരുന്നു ,തിരകള്‍ എന്നെ കടലിലേക് മാടിവിളിക്കുന്നതുപോലെ ,കടലില്‍ ഉപ്പായി അലിഞ്ഞു ചേരുവാന്‍ പ്രേരിപ്പിക്കുന്നതുപോലെ ..രവേരും വരെ അവിടെ ഇരുന്നു ....ഓരോ നിമിഷും.....ആസ്വദിച്ച്.......
കടല്‍ കാറ്റിനൊപ്പം ഉപ്പിന്റെ ഗന്ധവും എത്തുന്നു ...ഉപ്പ് ..ഉപ്പായി മാറുവാന്‍ എത്ര നിമിഷങ്ങള്‍.. ?
നുരയും പതയും കലര്ന്ന തിരകള്‍ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു ... ആദിയിലേക്ക്.... ജനനിയുടെ ഗർഭപാത്രത്തിലേക്ക് ....എങ്കിലും എന്നിലെ ഭീരുത്വം അതിനെ അതിജീവിച്ചു
തിരികെ നടക്കുമ്പോള്‍ നിരത്തൊഴിഞ്ഞിരുന്നു ,എങ്കിലും ഞാന്‍ വന്ന പകലും ഈ രാത്രിയും ഒരുപോലെ......


നവനീത്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ