2013, മാർച്ച് 15, വെള്ളിയാഴ്‌ച


കവിത-4 
നവനീത് 

ഞാന്‍ മരിച്ചൊരു കരപറ്റുമ്പോള്‍
എന്നെയോര്‍ത്ത് കരയുവാനുണ്ടെങ്കില്‍
അവരോടെനിക്ക് പറയുവാനുള്ളത്

എന്റെ ശവത്തില്‍ നിങ്ങള്‍ മണ്ണിടരുത്
കല്ലുകള്‍ പെറുക്കിയെറിയണം
എന്റെ ശവത്തില്‍ നിങ്ങള്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കരുത്
കരിഞ്ഞ പൂവുകള്‍ കൊണ്ടെന്നെ മൂടണം

ജീവിതമാകവേ എന്നെ പരിഹസിച്ചുന്മാദിച്ചവരെ
നിങ്ങള്‍ കരയരുത്
നിങ്ങളെന്നെ വീണ്ടും പരിഹസിക്ക
പതിവുപോലെ ഞാനത് മിണ്ടാതെ കേട്ടുകൊള്ളാം

എന്നെയൊരു പട്ടിയെപ്പോലെ ആട്ടിയോടിച്ചോരെ
നിങ്ങള്‍ കരയരുത് നിങ്ങളെന്റെ ശവത്തില്‍ കാര്‍ക്കിച്ചു തുപ്പുക
എന്നിട്ട് സ്വര്‍ഗലോകം പൂകുക

അന്നോളമിന്നോളം എന്നെപറ്റിച്ചു
വയറിന്റെ വേദന തിന്നു തീര്‍ത്തോരെ
നിങ്ങള്‍ കരയരുത്
നിങ്ങളെന്റെ കണ്ണും ഹൃദയവും പറിച്ചെടുക്ക
അത് വിറ്റുകിട്ടുന്നത് കൊണ്ട് വിശപ്പടക്ക

ഞാന്‍ ജീവിച്ചിരിക്കെ എന്നെ തീവ്രമായ് വെറുത്തോരെ
നിങ്ങള്‍ കരയാതിരിക്ക
ജീവനറ്റ  എന്നെ നിങ്ങളിനി
സ്നേഹിച്ചിട്ടിനി എന്ത് കാര്യം

എന്നെ ഞാനാക്കിയ മാതൃ പിതൃ ഗുരു ജനങ്ങളെ
നിങ്ങള്‍ കരയാതിരിക്ക
നിങ്ങള്‍ കണ്ണുനീരിലെന്റെ  മോക്ഷം
എന്റെയാത്മാവിന്റെ സ്വപ്നമായ്തീരൂം

ഞ്നറിയാതെ ഭുമിയില്‍ എന്നെ സ്നേഹിച്ചോരെ
നിങ്ങള്‍ കരയാതിരിക്ക
നിങ്ങളെ വേദനിപ്പിച്ചു മാത്രം പോയെ
 എനിക്ക് നിങ്ങള്‍ മാപ്പ് നല്ക

ഞാന്‍ സ്നേഹിച്ചോരെ
എന്റെ സ്നേഹമിനിയും അറിയാതെ പോയോരെ  
കഴിയുമെങ്കില്‍ 
നിങ്ങളെന്റെ നെഞ്ച് പിളര്‍ക്കുക
അവിടെ നിങ്ങള്‍ക്കായി
എന്റെ മാംസം തുടിക്കുകയം
രക്തം ചീറ്റുകയും ചെയ്യുന്നുണ്ടാകും
അന്നെങ്കിലും നിങ്ങളെന്നെ അറിയുന്നുവെങ്കില്‍
നിങ്ങള്‍ മാത്രം ഒരിറ്റു കണ്ണുനീര്‍ എന്റെ ശവത്തോടൊപ്പം മറവു ചെയ്ക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ