കവിത-6
"വിശുദ്ധനായ ഷൈലോക്ക് "
നവനീത്
എന്നെ ഓര്‍മയില്ലേ?
ഞാന്‍ ഷൈലോക്ക്
പണ്ട് വെനിസില്‍ ജീവിച്ചുരുന്ന
ഒരു പാവം പലിശക്കാരന്‍ .
പാവങ്ങള്‍ക്ക് പണം കടം കൊടുത്തു പുണ്യം ചെയ്തവന്‍
ഈയുള്ളവന്‍ എന്ത് തെറ്റാണു ചെയ്തത്?
ഒരു പ്രണയത്തിനായി പണം ഏറെ കൊടുത്തതോ?
അവന്‍ അവളെ നേടിയനിഞ്ഞോര പുഞ്ചിരി
ഞാനല്ലെയവനില്‍ അണിയിച്ചുവിട്ടത്
സ്രാവേന്നവര്‍ എന്നെപ്പരിഹസിചെങ്കിലും
ഒന്നുമില്ലായ്മയില്‍ ഞാനവര്‍ കൂടെ നിന്നു
എന്റെ പണം കൊണ്ട് നേടി നിവര്ന്നവര്‍
എന്റെ മുന്നില്‍ വന്നു വെല്ലുവിളിച്ചു
ആ ചങ്കുറപ്പെന്റെ വിയര്‍പ്പില്‍ നിന്നുണ്ടായതല്ലേ?
എന്റെ പലിശ കണക്കിനെയവര്‍ കുറ്റപ്പെടുത്തി
ആ പലിശ വീണ്ടും കൊടുത്തു ഞാനവരുടെ
മുറിവില്‍ മരുന്നുവച്ചില്ലേ?
ബസ്സാനിയോ നീ നിന്റെ പ്രിയയെ വരിച്ചോര
നെഞ്ച്ഉറപ്പെന്റെ കടം കൊണ്ടാതല്ലേ?
അന്റോണിയോ നീ നിന്റെ അഭിമാനമെന്നുടെ
പലിശപ്പണത്തില്‍ പോതിഞ്ഞെടുത്തില്ലേ?
കാലത്തിനൊത് നിറം മാറി നീയെന്റെ
മുതലും പലിശയും പിണമാക്കിയില്ലേ?
നീതിക്കുവേണ്ടി ഞാനാകെ പോരുതവേ
എന്‍ ചോര കൊണ്ട് നീ വാങ്ങിയ പെണ്ണിന്റെ
വാക്കില്‍ വിരുതലില്‍ രക്സപെട്ടില്ലേ?
ഒന്നുമില്ലാതെ ഞാനാകെ തളരവേ
നിന്‍ ശിക്ഷ കുടി ഞാനെറ്റെട്ത്തില്ലേ?
എന്നിട്ടുമെന്നിട്ടും ഞാന്‍ ക്രുരന്‍
ജുതനായ് പോയിനാല്‍ ഞാന്‍ ക്രുരന്‍
എന്റെ സ്നേഹവും നീതയും ലോകെമേ
നീ അറിഞ്ഞീലയെങ്കിലും ഒരു കാലം വരും
അന്ന് ലോകമെന്നെ വാഴ്ത്തും സെയിന്റ് ഷൈലോക്ക് എന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ