2013, മാർച്ച് 15, വെള്ളിയാഴ്‌ച


കവിത-2
നവനീത്

"അച്ഛന് നാണക്കേടുണ്ടാക്കുന്ന മകന്‍ എന്ന
വിശേഷണമാണ്  ഈ ജന്മം എനിക്ക് നല്‍കിയത്.
അച്ഛന്റെ മാനം,എന്നെ ഞാനല്ലാതാക്കി

ആദ്യമാതാരോ  പറഞ്ഞെന്ന
കേട്ടറിവിനെ  പുച്ചിച്ചുതള്ളി
പിന്നെ പരിഹാസമായത് കേള്‍ക്കെ
നീറ്റലോതുക്കി  ഞാനും ചിരിച്ചു
അച്ഛന്റെ നാവതേറ്റുപറയവേ
ശാപം തിങ്ങിയ മനസ്സിലത്  പ്രതിധ്വനിച്ചു
ബോധോദയത്തിന്റെ നിമിഷങ്ങളിലെവിടെയോ
ആ വാക്കുകള്‍ ഒരു തിരിച്ചറിവായി
തിരിച്ചറിവ്.......ഓര്‍മ്മ......ചിന്ത....

ഇവയെല്ലമാടങ്ങുന്ന മനസ്സിന്റെ പാലാഴി
കടഞ്ഞെനിക്കാദ്യം കിട്ടിയത്  മരണം
മരണത്തിനപ്പുറം ഞാനില്ലെന്ന
മറ്റൊരു തിരിച്ചറിവ്
പിന്ന കടഞ്ഞുകിട്ടിയത് ജീവിതം
അതെടുത്തന്നുതൊട്ടു  ജീവിതത്തോട്
പകരം വീട്ടാനോരുങ്ങി
ഞാന്‍ ,ഞാനായിത്തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ