കവിത-7
നവനീത്
പോകു പ്രിയേ
നീയെന്റെ കറപിടിച്ചാഴ്ന്നു
ജീര്‍ണിച്ച മനസ്സില്‍ നിന്നും
പോകു നീയെന്റെ
മരവിപ്പുറഞ്ഞു കട്ടയായ്
തുരുമ്പിച്ച ഹൃത്തില്‍ നിന്നും
ഇരുള്‍ നിറഞ്ഞൊഴുകിയ രാവിന്‍ ജലാശയത്തിങ്കല്‍
നാം ഹംസങ്ങളായന്നു നീന്തിതുടിച്ചതും
അകലെയെന്നാകിലും അരികിലായീടുന്ന
കാല്‍പനിക മോഹമാം നിമിഷങ്ങളൊക്കെയും
പ്രണയതീഷ്ണമാമേതോ വികാരമെന്‍
രക്തത്തുള്ളി നിന്‍ ചുണ്ടോടു ചേര്‍ത്തതും
കാറ്റിലുലഞ്ഞ ചുരുള്‍മുടിക്കിടയിലെന്‍
പ്രണയം മുട്ടിയുരുമ്മിയതോക്കെയും
സര്‍പ്പങ്ങള്‍ പോല്‍ നാമൊരുമിച്ചു ചേര്‍ന്നൊരു
താണ്ഡവനൃത്തമാവിടാറാടി വീണതും
ചൂടില്‍ കരിഞ്ഞു ഞാനില്ലാതെ നില്‍ക്കവേ
തണലും തണുപ്പുമായ് എന്നെപുണര്ന്നതും
എരിയുന്ന ചുംബനംകൊണ്ട് നീ കത്തിച്ച
ചകിരിയാമെന്നുടെ ചുണ്ടുകളൊക്കെയും
കന്മദം പടരുന്ന നോക്കുകള്‍ കൊണ്ടെന്നെ
അന്ധമാക്കിയ കണ്ണൂകളൊക്കെയും
നിശ്വാസ ഗന്ധമെറ്റൂന്മാദചിത്തനായ്
മഴയായ് നിന്നിലായ് പെയ്താര്‍ത്തു തോര്ന്നതും
ഒരുമിച്ചിരുന്നു നാം നട്ടുവളര്‍ത്തിയ
കനവിന്റെ മുന്തിര് വല്ലികള്‍ പൂത്തതും
എന്നോ എവിടെയോ നമ്മള്‍ സ്നേഹിച്ചോരാ
നിമിഷങ്ങള്‍ തന്നുടെ അസ്ഥികളൊക്കെയും
തേടേണ്ടതില്ല നാമൊന്നായ് പതിച്ചൊരു
പ്രണയത്തിന്റെ പ്രതീക്ഷകളൊക്കെയും
ഹര്ഷമായ് മുറ്റിയ കാതലായ് നില്‍ക്കവേ
വെട്ടിപ്പിളര്ക്കുന്നു കാലമിന്നിങ്ങനെ
സമയമായ് പിരിയുവാന്‍
കീറിമുറിച്ചൂ രണ്ടാത്മക്കളായ് മാറുവാന്‍
ഇനിയില്ല നാമെന്നെക്കുമോന്നായ്,പ്രണയമായ്
ചാരമായോര്‍മ്മകള്‍ ചിതയിലായ് പ്രണയവും
ഇനിയില്ല രാവുകള്‍
നീയുദിച്ചുയര്ന്നു വിടര്‍ന്ന നിലാവുകള്‍
ഇനിയില്ല പകലുകള്‍
നീ പ്രകാശമായെന്നില്‍ പടര്‍ന്ന കിരണങ്ങള്‍
ഇനി നാം പിരിഞ്ഞവര്‍
ഇനിയില്ല നമെന്നുമോന്നിച്ചോഴുകിയ
കരകുളം പാറയും ദേശാന്തരങ്ങളും
ഭുതകാലത്തിന്റെ ച്ചുഴികളിലുഴറാതെ
ജീവിതം സ്വന്തമായ് നെയ്തെടൂക്കേണ്ടവര്‍
മഞ്ഞുപോകുന്നോരീ മഹാലോകങ്ങളില്‍
നമ്മളെന്നെക്കൂമായോന്നായ് പിരിഞ്ഞവര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ