കവിത -9
നവനീത്
'മിട്ടായി'
എനിക്കൊരു മിട്ടായിയുണ്ടാക്കണം
പച്ചനോട്ടിന്റെ ഗന്ധവും
പച്ചമാംസത്തിന്റെ രുചിയുമാകണം അതിനു
അതിലോരുനെരമെങ്കിലും തീകത്തുവനായി
വിയര്‍ക്കുന്നവന്റെ ചോര വേണം
അമ്മേ എന്ന് കരയുന്നോരുണ്ണിതന്‍ ഒട്ടിയ
വയറിന്റെ നീറ്റല്‍ വേണം
തന്തയെക്കൊന്നു കൈവശം എത്തിച്ച
ചുടലക്കളത്തിലെ മണ്ണ് വേണം
അമ്മയെ വിറ്റ് വച്ചൊര വീടിന്റെ
അഗ്നികോണിലെ കല്ല് വേണം
വിറ്റ ഗര്‍ഭപാത്രത്തിലെ ബീജത്തിനലൊരു
ചാപിള്ളയെപ്പെറ്റ നോവ് വേണം
ഒരുപടുപണിയെടുതന്ന്യനെ പറ്റിച്ച
ഒരുരൂപതുട്ടുരുക്കി വേണം
വേട്ടമൃഗം പോല്‍ പതുങ്ങിയിരിക്കുന്ന
മരണത്തിന്റെ ചവര്‍പ്പ് വേണം
പ്രണയം കൊതിപ്പിച്ചു കാമം ദഹിപ്പിച്ച
നറു നീലരാവിലെ കാറ്റു വേണം
കന്മദം പടരവേ സ്ത്രീത്വം വിതുമ്പുന്ന
വാക്ക് പരസ്യങ്ങളായി വേണം
എന്റെ മിട്ടായിക്കീ ലോകമൊരു
പേര് നല്‍കി
മാന്ന്യന്റെ മിട്ടായി
നവനീത്
'മിട്ടായി'
എനിക്കൊരു മിട്ടായിയുണ്ടാക്കണം
പച്ചനോട്ടിന്റെ ഗന്ധവും
പച്ചമാംസത്തിന്റെ രുചിയുമാകണം അതിനു
അതിലോരുനെരമെങ്കിലും തീകത്തുവനായി
വിയര്‍ക്കുന്നവന്റെ ചോര വേണം
അമ്മേ എന്ന് കരയുന്നോരുണ്ണിതന്‍ ഒട്ടിയ
വയറിന്റെ നീറ്റല്‍ വേണം
തന്തയെക്കൊന്നു കൈവശം എത്തിച്ച
ചുടലക്കളത്തിലെ മണ്ണ് വേണം
അമ്മയെ വിറ്റ് വച്ചൊര വീടിന്റെ
അഗ്നികോണിലെ കല്ല് വേണം
വിറ്റ ഗര്‍ഭപാത്രത്തിലെ ബീജത്തിനലൊരു
ചാപിള്ളയെപ്പെറ്റ നോവ് വേണം
ഒരുപടുപണിയെടുതന്ന്യനെ പറ്റിച്ച
ഒരുരൂപതുട്ടുരുക്കി വേണം
വേട്ടമൃഗം പോല്‍ പതുങ്ങിയിരിക്കുന്ന
മരണത്തിന്റെ ചവര്‍പ്പ് വേണം
പ്രണയം കൊതിപ്പിച്ചു കാമം ദഹിപ്പിച്ച
നറു നീലരാവിലെ കാറ്റു വേണം
കന്മദം പടരവേ സ്ത്രീത്വം വിതുമ്പുന്ന
വാക്ക് പരസ്യങ്ങളായി വേണം
എന്റെ മിട്ടായിക്കീ ലോകമൊരു
പേര് നല്‍കി
മാന്ന്യന്റെ മിട്ടായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ