കവിത-1 ...
നവനീത്
"പോകുക,
കാലം പലവട്ടം
കവടി നിരത്തിയുറപ്പിച്ച സമയം
ഈ നിമിഷം,നിമിഷാര്‍ധം
നീ പോകുക
പീഡിതനും ദുര്‍ബലനും
വൃധിക സ്വപ്നങ്ങളുടെ
ചുമടുതാങ്ങിയും ഞാന്‍
എന്നെ പകുതിക്കുപെക്ഷിച്ചു
നീ പോകുക
ചുംബിക്കാത്ത കാമുകി
ചോറ് തരാത്ത അമ്മ
അഭയം ആവശ്യമില്ലാത്ത പെങ്ങള്‍
ഇതിനിടക്കെവിടെ നിനക്കിടം
നിന്നെ വിളിക്കാന്‍ എനിക്കേത് പേര്‍
ഗുരു,ദൈവം,വേശ്യ,കൂട്ടുകാരി
ഏതു നാവ് ,ഏതു കാലം
നിന്നെ നടത്താന്‍ കൈ
നിനക്ക് താങ്ങുവാന്‍ ചുമല്‍
നിനക്ക് വേണ്ടി ഒരു മനസ്സ്
ഇതെല്ലാം പണയത്തിലായവന്‍
ഞാന്‍.
ഉറപ്പില്ലയെങ്കിലും ഒരുറപ്പു മാത്രം
നിന്നെ മറക്കുമ്പോഴും
മറക്കാതിരിക്കാന്‍ ശ്രമിക്കാം
അയുസസ്തമിക്കുംബോള്‍
ഒരോര്‍മയുടെ,
മേല്‍ക്കുര തകരുമ്പോള്‍
നിനക്ക് ഞാനെന്‍ മുറി
മാറ്റിവെക്കാം,
അവിടെ നീയും
എന്റെ ഗന്ധവും തനിച്ചായിരിക്കും
എന്റെ ജീവിതത്തെ പകുത്തെടുത്തയിടം
ഇനി നിനക്ക് മാത്രം,അവിടെയിനി
മരറുപകുതിയായി നീ ചേര്ന്നുകൊള്‍ക
ഇന്ന് ക്ഷമിക്കുക,പോകുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ